Post Metric Scholarship For Minorities 2022-23 Kerala DCE

0

Deprecated: Creation of dynamic property InsertPostAds::$settings is deprecated in /home4/keralaon/public_html/wp-content/plugins/insert-post-ads/insert-post-ads.php on line 427

പോസ്റ്റ്‌ മെട്രിക്‌ സ്കോളർഷിപ് ഫോര്‍ മൈനോരിറ്റീസ്‌ 2022-2023

Post Metric Scholarship for Students from Minority Commuity:- ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം,ക്രിസ്ത്യന്‍,ജൈന,സിഖ്‌,ബുദ്ധ,പാഴ്‌സി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന നിശ്ചിത യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ ഓണ്‍ലൈനായി  നാഷണല്‍ സ്നോളര്‍ഷിപ്പ്‌ പോര്‍ട്ടലില്‍ (NSP) അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്‌. വിദ്യാര്‍ത്ഥികള്‍ക്ക്‌ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 31/10/2022 വരെയും വെരിഫിക്കേഷന്റെ അവസാന തീയതി 15/11/2022 വരെയുമാണ്‌. അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേ സമര്‍പ്പിക്കുവാന്‍ കഴിയുകയുള്ളൂ.

Post Metric Scholarship Details

Name Post Metric Scholarship for Minorities
Year  2022 – 2023
Application Mode Online
Official Website www.dcescholarship.kerala.gov.in
Categories Muslim/Christian/Sikh/Buddhist/Jain/Parsi communities
Last Date to Apply Online 31-10-2022
Websites www.scholarships.gov.in / www.minorityaffairs.gov.in
Last Date for Verification 15/11/2022

സ്‌കോളര്‍ഷിപ്പ്‌ സംബന്ധിച്ച പൊതുവായ വ്യവസ്ഥകള്‍

പ്ലസ്‌ വണ്‍ മുതല്‍ ഉയര്‍ന്ന ക്ലാസ്സുകളില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ നിശ്ചിത വ്യവസ്ഥകള്‍ക്ക്‌ വിധേയമായി www.scholarships.gov.in അല്ലെങ്കില്‍ www.minorityaffairs.gov.in എന്ന വെബ്സൈറ്റ്‌ ലിങ്കുകള്‍ വഴി സ്പലോളര്‍ഷിപ്പിന്റെ ഓണ്‍ലൈന്‍ അപേക്ഷകള്‍ 2022 ഒക്ടോബര്‍ 31 നകം സമര്‍പ്പിക്കേണ്ടതാണ്‌. ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്ലോളര്‍ഷിപ്പ്‌ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുവാന്‍ വേണ്ടിയുള്ള സൌകര്യങ്ങള്‍ അതാതു സ്ഥാപനങ്ങളില്‍ ലഭ്യമാണ് .പോസ്റ്റ് മെട്രിക് സ്കോളർഷിപ് സംബന്ധിച്ചുള്ള വ്യവസ്ഥകൾ ചുവടെ ചേർക്കുന്നു.

1) അപേക്ഷകര്‍ കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം/ക്രിസ്ത്യന്‍/സിഖ്‌/ബുദ്ധ/ജൈന/പാഴ്സി സമുദായങ്ങളിലൊന്നില്‍ ഉള്‍പ്പെട്ടവരായിരിക്കണം.

2) അപേക്ഷകര്‍ താഴെ പറയുന്ന കോഴ്‌സുകളിലൊന്നിലെ വിദ്യാര്‍ത്ഥിയും തൊട്ടു മുന്‍വര്‍ഷത്തെ ബോര്‍ഡ്‌/യൂണിവേഴ്സിറ്റി പരീക്ഷയില്‍ 50% ത്തില്‍ കുറയാത്ത മാര്‍ക്കോ, തത്തുല്യ ഗ്രേഡോ ലഭിച്ചവരും ആയിരിക്കണം

(A) ഗവണ്‍മെന്റ്‌ /എയ്ഡഡ്‌ /അംഗീകൃത അണ്‍എയ്ഡഡ്‌ സ്ഥാപനങ്ങളില്‍ ഹയര്‍സെക്കന്‍ഡറി /ഡിപ്പോമ/ബിരുദം/ബിരുദാനന്തര ബിരുദം/എം.ഫില്‍/ പി.എച്ച്‌.ഡി. കോഴ്‌സുകള്‍ക്ക്‌ പഠിക്കുന്നവര്‍.

(B) എന്‍.സി. വി.ടി യില്‍ അഫിലിയേറ്റ്‌ ചെയ്തിട്ടുള്ള ഐ.ടി.ഐ /ഐ.ടി.സി സെന്ററുകളിലെയും ടെക്ടിക്കല്‍ /വൊക്കേഷണല്‍ സ്‌കൂളുകളിലെയും ഹയര്‍സെക്കന്‍ഡറി തത്തുല്യ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍.

3) അപേക്ഷകരുടെ രക്ഷകര്‍ത്താവിന്റെ വാര്‍ഷിക വരുമാനം പരമാവധി 2 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. വാര്‍ഷിക വരുമാനത്തിന്റെ തെളിവായി റവന്യ വകുപ്പില്‍ നിന്നും 20/07/21 നു ശേഷം എടുത്ത വരുമാന സര്‍ട്ടിഫിക്കറ്റ്‌ അപേക്ഷയോടൊപ്പം അപ്ലോഡ്‌ ചെയ്യെണ്ടതാണ്‌.

4) സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നത്‌ കേന്ദ്ര ന്യുനപക്ഷ ക്ഷേമ വകുപ്പ്‌ മന്ത്രാലയത്തിന്‍റെ അന്തിമ നിബന്ധനകള്‍ക്ക്‌ വിധേയമായിട്ടായിരിക്കും. യോഗ്യരായ അപേക്ഷകരില്‍ നിന്ന്‌ താഴ്‌ന്ന
വരുമാനത്തിന്‍ദെറ ആരോഹണക്രമത്തിലാണ്‌ സംസ്ഥനങ്ങള്‍ക്ക്‌ നിശ്ചയിച്ചിരിക്കുന്ന പരിധിയിലുള്ള മെറിറ്റ്‌ ലിസ്റ്റ്‌ തയ്യാറാക്കുന്നത്‌. ഈ മെറിറ്റ്‌ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്കു മാത്രമേ സ്കോളര്‍ഷിപ്പ്‌ ലഭിക്കുകയുള്ളു.

5) ഒരേ സ്ഥാപനത്തില്‍ ഒരേ കോഴ്സിന്‌ പഠനം നടത്തിവരുന്നവരും 2021-2022 -ല്‍ പോസ്റ്റ്മെട്രിക്‌ സ്കോളര്‍ഷിപ്പ്‌ ഫോര്‍ മൈനോരിറ്റി സ്സഡന്റസ്‌ ലഭിച്ചവരുമായ വിദ്യാര്‍ത്ഥികള്‍ക്ക്‌ തൊട്ടു മുന്‍വര്‍ഷ പരീക്ഷയില്‍ 50% മാര്‍ക്ക്‌ കരസ്ഥമാക്കിയിട്ടുണ്ടെങ്കില്‍ അവരുടെ നിലവിലുള്ള Application Id യില്‍ തന്നെ 2022 -2023 വര്‍ഷത്തേക്ക്‌ റിന്യൂവല്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്‌.

6) ഒരേ കോഴ്സിന്‌ പഠിക്കുമ്പോള്‍ തന്നെ സ്ഥാപനമാറ്റം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ റിന്യൂവല്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ അര്‍ഹത ഉണ്ടായിട്ടുണ്ടായിരിക്കുന്നതല്ല.

7) അപേക്ഷകര്‍ മറ്റു സ്കോളര്‍ഷിപ്പുകളോ സ്റ്റൈപ്പന്‍ഡോ കൈപ്പറ്റുന്നവര്‍ ആയിരിക്കരുത്‌.

8) പതിനെട്ടു വയസ്സ്‌ കഴിഞ്ഞ അപേക്ഷകര്‍ സ്വയം സാക്ഷ്യപ്പെടുത്തിയതും, 18 വയസ്സ്‌ തികയാത്ത അപേക്ഷകര്‍ക്കു രക്ഷകര്‍ത്താവ്‌ സാക്ഷ്യപ്പെടുത്തിയതുമായ ന്യുനപക്ഷ
സാമുദായഅംഗമാണെന്നുള്ള സാക്ഷ്യപത്രം ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം അപ്ലോഡ്‌ ചെയ്താൽ മതിയാകും .

9) വിദ്യാര്‍ത്ഥികള്‍ക്ക്‌ നിര്‍ബന്ധമായും ആധാര്‍ നമ്പര്‍ ഉണ്ടായിരിക്കേണ്ടതും ഇത്‌ സ്ലോളര്‍ഷിപ്പ്‌ അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതുമാണ്‌. ആധാര്‍ നമ്പര്‍ ഇല്ലാത്ത വിദ്യാര്‍ഥികള്‍ Gazette Notification S.O. No. 1284 (E) No.1137, dated 21/04/2017 (as per Appendix-C)  പ്രകാരമുള്ള മറ്റു തിരിച്ചറിയല്‍ രേഖകകളുടെ വിവരങ്ങള്‍ നല്‍കേണ്ടതാണ്‌.

10) അപേക്ഷകര്‍ക്ക്‌ നാഷണലൈസ്ഡ്‌/ഷെഡ്യൂള്‍ഡ്‌ കൊമ്മേള്്യല്‍ ബാങ്കുകളില്‍ ഏതെങ്കിലും
ഒന്നില്‍ സ്വന്തം പേരില്‍ ആക്ലീവായ ആധാര്‍ ലിങ്ക്‌ ചെയ്തിട്ടുള്ള സേവിങ്സ്‌ ബാങ്ക്‌
അക്കാണ്ട്‌ ഉണ്ടായിരിക്കണം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുമ്പോള്‍ അക്കാണ്ട്‌ നമ്പര്‍ ഐ.എഫ്‌.എസ്‌.സി കോഡ്‌ എന്നിവ കൃത്യമായി രേഖപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണം.

11) സ്കോളര്‍ഷിപ്പിന്‌ അര്‍ഹരാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്കോളര്‍ഷിപ്പ്‌ തുക കേന്ദ്ര ഗവണ്ടെന്റ്‌ നേരിട്ട്‌ (Direct Benefit Transfer) വിദ്യാര്‍ത്ഥികളുടെ ആക്സീവ്‌ ആയ ആധാര്‍ ലിങ്ക്ഡ്‌ ബാങ്ക്‌ അക്കാണ്ടിലേക്കു ക്രെഡിറ്റ്‌ ചെയ്തു നല്‍കുന്നതാണ്‌.

12)കേരളത്തിന്‌ പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കേരളത്തിലെ വിദ്യാര്‍ഥികള്‍ കേരളം Domicile ആയി തിരഞ്ഞെടുത്തു ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്‌.

13) ഒരേ കുടുംബത്തില്‍പ്പെട്ട രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നതല്ല.

14) ഒരു വര്‍ഷത്തിന്‌ താഴെയുള്ള യാതൊരു കോഴ്‌സുകളും ഈ സ്നോളര്‍ഷിപ്പിന്റെ പരിധിയില്‍ വരില്ല.

15) അപേക്ഷകര്‍ക്ക്‌ നിര്‍ബന്ധമായും സ്ഥിരമായ ഒരു മൊബൈല്‍ നമ്പര്‍ ഉണ്ടായിരിക്കണം. അപ്ലിക്കേഷന്‍ സ്താറ്റസ്‌ സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പരില്‍ Text Message ആയി ലഭിക്കുന്നതാണ്‌.

16) വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി അപേക്ഷിച്ച ശേഷമുള്ള അപേക്ഷാഫോമിന്‍റെ സെറോസ് കോപ്പി , മുഴുവന്‍ അനുബന്ധ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം പഠിക്കുന്ന സ്ഥപനത്തില്‍ നിര്‍ബന്ധമായും അഞ്ചു ദിവസത്തിനകം ഏല്‍പ്പിക്കേണ്ടതാണ്‌. സെറോസ് കോപ്പിയും അനുബന്ധ രേഖകളും സ്ഥാപനത്തില്‍ സമര്‍പ്പിക്കാത്തവരുടെ അപേക്ഷകള്‍ ഡിഫെക്ട്‌ ചെയുന്നതാണ്‌. അപ്ലിക്കേഷന്‍ ഐ..ഡി., പാസ്സ്‌വേര്‍ഡ്‌ എന്നിവ വിദ്യാര്‍ഥികള്‍ രേഖപ്പെടുത്തി സുക്ഷിക്കേണ്ടതുമാണ്‌.

17) 2022-2023 അധ്യയന വര്‍ഷത്തെ ഫീസ്‌ വിവരങ്ങള്‍ ഇന്‍സ്സിവ്റുഷന്‍ തലത്തില്‍ സ്‌കോളര്‍ഷിപ്പ്‌ നോഡല്‍ ഓഫീസര്‍മാര്‍ (INO) പൂരിപ്പിക്കേണ്ടതാണ്‌.

18) വ്യാജ അപേക്ഷകള്‍ സമര്‍പ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്‌. തെറ്റായ വിവരം നല്‍കി സ്ലോളര്‍ഷിപ്പ്‌ കരസ്ഥമാക്കിയിട്ടുണ്ടെങ്കില്‍ സ്നോളര്‍ഷിപ്പ്‌ തുക തിരിച്ചു പിടിക്കുന്നതുമാണ്‌.

19)പഠിക്കുന്ന സ്ഥാപനത്തിന്റെ അച്ചടക്കത്തിനും സ്കോളര്‍ഷിപ്പിന്റെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ്‌ അസാധുവാകുന്നതാണ്‌.

അപേക്ഷ സമർപ്പിക്കാൻ  ആവശ്യമുള്ള രേഖകൾ :-
  • ആധാർ കാർഡ്
  • ഫോട്ടോ
  • എസ്എസ്എൽസി ബുക്ക്
  • കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്
  • വരുമാന സർട്ടിഫിക്കറ്റ്
  • ജാതി സർട്ടിഫിക്കറ്റ്
  • നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
  • ബാങ്ക് പാസ്ബുക്ക്
  • ഫീ റസീപ്റ്റ്

Post-Metric Scholarship Online Application Details

Official Website  Click Here
Apply Online  Click Here
Official Notification  Download Free

For More Information

Official Website  www.dcescholarship.kerala.gov.in
E-mail  postmatricscholarship@gmail.com
Phone Number 0471- 2306580, 9446096580, 9446780308

 

പോസ്റ്റ്‌ മെട്രിക്‌ സ്കോളര്‍ഷിപ്പ്‌ ഫോര്‍ മൈനോരിറ്റീസ്‌ സ്സറഡന്റസ്‌ സംബന്ധിച്ച കൂടുതല്‍
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അറിയിപ്പുകളും അതതു സമയങ്ങളില്‍ നാഷണല്‍ സ്കോളര്‍ഷിപ്പ്‌ പോര്‍ട്ടലിലും (NSP) കോളേജ്‌ വിദ്യാഭ്യാസ വകുപ്പിന്‍റെ www.dcescholarship.kerala.gov.in എന്ന വെബ്സ്റ്റില്‍ പ്രസിദ്ധികരിക്കുന്നതാണ്‌.

Share.

About Author

Leave A Reply